ആല്‍സ്ഹൈമേഴ്സ് ബാധിതരെ പരിചരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക: പാലിയേറ്റീവ് കെയർകിടപ്പു രോഗികളെ ദീർഘകാലം പരിചരിക്കുന്നത് പരിചരിക്കുന്ന ആളുകളെ മാനസികമായും ശാരീരികമായും സമ്മർദത്തില്‍ ആക്കുന്നു.
ഇത്തരം അവസരങ്ങളില്‍ പാലിയേറ്റീവ് കെയർ പോലുള്ള സർക്കാർ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. ഈ മേഖലയില്‍ പ്രവർത്തിക്കുന്ന മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായം തേടാവുന്നതാണ്. കെയർ ഹോംകൃത്യമായ ശുശ്രൂഷ നല്‍കാനുള്ള സാഹചര്യം വീട്ടിലില്ലെങ്കില്‍ പരിശീലനം സിദ്ധിച്ച പരിചാരകരുള്ള മുഴുവൻസമയ കെയർ ഹോമുകളിലോ പകല്‍ വീടുകളിലോ രോഗിയെ പ്രവേശിപ്പിക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ രോഗിയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം.
രോഗവിവരം മറച്ചുവയ്ക്കരുത്‌ഓർക്കുക, മറവിരോഗം ഒരു രോഗമാണ്. പ്രായമാകുന്നതിന്‍റെ സ്വാഭാവിക ഘട്ടമല്ല. രോഗലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടുക. രോഗവിവരങ്ങള്‍ സമൂഹത്തില്‍ നിന്നും മറച്ചു വയ്ക്കാതെ സർക്കാരിന്‍റെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെ രോഗിക്ക് മികച്ച പരിചരണം നല്‍കാൻ ഒത്തു ചേർന്നു പ്രവർത്തിക്കുക.
