സാങ്കേതികവിദ്യ കൈവിട്ടപ്പോള്‍ മകനുമായി സംസാരിക്കാൻ സ്വന്തം കൈത്തണ്ടയില്‍ കീബോർഡ് ടാറ്റൂ ചെയ്ത കനേഡിയൻ അമ്മയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.
സംസാരശേഷിയില്ലാത്ത 11 വയസുകാരനായ മകൻ ഹണ്ടറുമായി ആശയവിനിമയം നടത്താനാണ് അമ്മയായ ജെസ്സിക്ക ഫ്ലെച്ചർ ഈ വ്യത്യസ്ത ആശയം സ്വീകരിച്ചത്. ഒരു ഹോട്ടലില്‍ വെച്ച് ഹണ്ടർ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന ‘AAC’ ടാബ്ലറ്റിന്‍റെ ചാർജ് തീർന്നതാണ് ഈ ആശയത്തിന് വഴിവെച്ചത്. അന്ന് ഹണ്ടർ ഒരു ടിഷ്യൂ പേപ്പറില്‍ കീബോർഡ് വരച്ചാണ് വിഭവം ഓർഡർ ചെയ്തത്. സാങ്കേതികവിദ്യ എന്നേക്കുമായി വിശ്വസിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ജെസ്സിക്ക, ടാറ്റൂ ആർട്ടിസ്റ്റിന്‍റെ സഹായത്തോടെ സ്വന്തം കൈയ്യില്‍ അക്ഷരങ്ങളും വിവിധ വികാരങ്ങള്‍ സൂചിപ്പിക്കുന്ന സിംബലുകളും ചിരിക്കുന്ന മുഖം, സങ്കടമുള്ള മുഖം, ‘I Love You’ ബട്ടണ്‍,ഉള്‍പ്പെടുത്തി കീബോർഡ് പതിപ്പിക്കുകയായിരുന്നു. അമ്മയുടെ കൈയിലെ പുതിയ കീബോർഡ് കണ്ട മാത്രയില്‍ തന്നെ ഹണ്ടർ അതില്‍ തൊട്ട് ആദ്യമായി…
