Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരേ അതിക്രമം: പ്രതിഷേധവുമായി ഐഎംഎ

തിരുവനന്തപുരം : ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ചെയർപേഴ്സന്‍റെ നേതൃത്വത്തില്‍ നടന്ന ഡോക്ടർക്കുനേരേയുള്ള അതിക്രമശ്രമത്തില്‍ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ ചിറയിൻകീഴ് ഘടകത്തിന്‍റെ ശക്തമായ പ്രതിഷേധം.

ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഔദ്യോഗിക ചുമതല നിർവഹിച്ചുകൊണ്ടിരുന്ന ഡോക്ടർക്കു നേരേ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയർപേഴ്സന്‍റെ നേതൃത്വത്തില്‍ നടന്ന അതിക്രമശ്രമവും ഭീഷണിപ്പെടുത്തലും ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐഎംഎ) ചിറയിൻകീഴ് ഘടകം ശക്തമായി അപലപിച്ചു. മെഡിക്കോ-ലീഗല്‍ കേസില്‍ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കുന്നതിനിടെയാണ് ഡോക്ടർ ആക്രമണത്തിനും ഭീഷണിക്കും ഇരയായത്. നിയമപരവും ഔദ്യോഗികവുമായ ചുമതല നിർവഹിച്ച ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്തത് ഒരു ഉത്തരവാദിത്തമുള്ള ജനപ്രതിനിധിക്ക് ഒരിക്കലും ചേർന്നതല്ല. ആരോഗ്യപ്രവർത്തകർക്കെതിരേയുള്ള ഇത്തരം അതിക്രമങ്ങള്‍ ആരോഗ്യരംഗത്തോടും നിയമവാഴ്ചയോടും പൊതുജനാരോഗ്യ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള പ്രസക്തമായ നിയമങ്ങള്‍ പ്രകാരം കർശന നടപടി സ്വീകരിക്കണം. ആരോഗ്യപ്രവർത്തകർക്ക്…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika