Dailyhunt

അള്‍ട്രാവയലറ്റ് രശ്മികള്‍ അപകടകാരികള്‍: പകല്‍ പുറത്തിറങ്ങാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലും പാലക്കാട് ജില്ലയിലെ തൃത്താലയിലുമാണ്. അള്‍ട്രാവയലറ്റ് സൂചികയില്‍ ഒമ്ബത് രേഖപ്പെടുത്തിയ ഇവിടങ്ങളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്), തൃശൂർ ജില്ലയിലെ ഒല്ലൂർ (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്. അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്), കണ്ണൂർ ജില്ലയിലെ ധർമടം (ആറ്) എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika