അമ്മയുടെ ലുക്ക് പോരെന്ന കാരണത്താല്‍ സ്വന്തം വിവാഹത്തില്‍ നിന്ന് അമ്മയെ ഒഴിവാക്കിയ ജീവനക്കാരനെ ചൈനീസ് വ്യവസായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ഹെനാൻ കുവാങ്ഷാൻ ക്രെയ്ൻ കമ്പനിയുടെ സ്ഥാപകനും ചെയർമാനായ കുയി പെയ്ജുൻ ആണ് തന്‍റെ ജീവനക്കാരനെതിരെ ഈ കർശന നടപടി സ്വീകരിച്ചത്. തൊഴിലാളികള്‍ക്ക് കോടിക്കണക്കിന് രൂപ ബോണസ് നല്‍കി ‘ചൈനയിലെ ഏറ്റവും ഉദാരമനസ്കനായ ബോസ്’ എന്ന് പേരെടുത്ത വ്യക്തിയാണ് കുയി. കമ്പനിയില്‍ നടന്ന ഒരു ട്രെയിനിംഗ് പരിപാടിക്കിടെയാണ് സിഇഒ കുയി പെയ്ജുൻ ഈ സംഭവം പരസ്യമായി വെളിപ്പെടുത്തിയത്. ജീവനക്കാരന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ അദ്ദേഹം, വരന്‍റെ അമ്മ ഫാക്ടറിക്ക് സമീപം ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാനിടയായി. കാഴ്ചയില്‍ ലജ്ജിച്ച് താൻ അമ്മയെ ക്ഷണിച്ചില്ലെന്ന് ജീവനക്കാരൻ സമ്മതിച്ചതോടെ കുയി അദ്ദേഹത്തെ ഉടനടി ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കുട്ടിക്ക് രണ്ട് വയസുള്ളപ്പോള്‍ ഭർത്താവ് മരിച്ചതിനെ തുടർന്ന് ആ അമ്മ ഒറ്റയ്ക്കാണ് മകനെ…
