അങ്കമാലി: സർക്കാരിന്‍റെ വനിതാ സൗജന്യ യാത്രാ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി സ്വകാര്യ ബസ് ഉടമകള്‍.
അങ്കമാലി – കുരട്ടി റൂട്ടില്‍ സർവീസ് നടത്തുന്ന ‘ബെസ്റ്റ് വേ’ എന്ന സ്വകാര്യ ബസിലാണ് വിദ്യാർഥികളും ഇതര സംസ്ഥാന തൊഴിലാളികളുമൊഴികെയുള്ള മുഴുവൻ പുരുഷന്മാർക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് വിചിത്രമായ പ്രതിഷേധം അരങ്ങേറുന്നത്. ഇതിന്‍റെ ഭാഗമായി അങ്കമാലി ടൗണ്‍ ജംഗ്ഷനില്‍ സ്വകാര്യ ബസ് ഉടമകളുടെ നേതൃത്വത്തില്‍ പ്രത്യേക ധർണയും സംഘടിപ്പിച്ചു. കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി മൂലം അങ്കമാലി റൂട്ടിലെ സ്വകാര്യ ബസ് സർവീസുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ സാഹചര്യത്തില്‍ ബസ് ജീവനക്കാർക്ക് കൂലി നല്‍കാൻ പോലും കഴിയുന്നില്ല. ഡീസല്‍ അടിക്കാനുള്ള വരുമാനം പോലുമില്ലാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത ദയനീയ അവസ്ഥയാണെന്ന് ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് ബസുകളുടെ കൂടി പ്രതിനിധിയായാണ് ‘ബെസ്റ്റ് വേ’…
