Wednesday, 05 Aug, 1.08 pm രാഷ്ട്ര ദീപിക

ഹോംപേജ്
ബാലഭാസ്കറിന്‍റെ മരണം; സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ക്ഷി​ക​ളു​ടെയും മൊ​ഴി​യെ​ടുക്കാന്‍ സിബിഐ

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ സം​ഘം സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. മം​ഗ​ല​പു​രം പ​ള്ളി​പ്പു​റ​ത്തി​നു സ​മീ​പം വ​ച്ച്‌ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആ​ണ് ബാ​ല​ഭാ​സ്ക​റും മ​ക​ള്‍ തേ​ജ​സ്വ​നി ബാ​ല​യും മ​രി​ച്ച​ത്. അ​പ​ക​ട സ​മ​യ​ത്ത് അ​വി​ടെ​യെ​ത്തി​യ ആ​ളു​ക​ള്‍, ബാ​ല​ഭാ​സ്ക​റി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ആ​ളു​ക​ള്‍, ബാ​ല​ഭാ​സ്ക​റി​നെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍, അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നി​വ​രു​ടെ മൊ​ഴി​യാ​ണ് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക. ഇ​ന്ന​ലെ ബാ​ല​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യു​ടെ മൊ​ഴി സി​ബി​ഐ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​പ​ക​ട​ദി​വ​സ​ത്തെ യാ​ത്ര​ക​ളെ സം​ബ​ന്ധി​ച്ചാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ന്ന​ലെ ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Rashtradeepika
Top