തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ ബന്ധു നിയമനം ആരോപിച്ച് വിമര്‍ശിച്ചു. എന്നാല്‍ ബന്ധു നിയമനത്തില്‍ മന്ത്രി മറുപടി പറഞ്ഞില്ല.
മന്ത്രിയുടെ സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.കഴിഞ്ഞ 35 വർഷമായി ഉളിക്കല്‍ മേഖലയിലെ സജീവ കോണ്‍ഗ്രസ് പാർട്ടി പ്രവർത്തകനും ജനകീയ നേതാവുമാണ് ബെന്നി തോമസ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, 10 വർഷം ഉളിക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സണ്ണി ജോസഫിന്‍റെ ചീഫ് ഇലക്ഷൻ ഏജന്‍റായിരുന്നു. നിലവില്‍ കണ്ണൂർ ഡിസിസി സെക്രട്ടറിയുമാണ് അദ്ദേഹം. ബെന്നി തോമസിന്‍റെ നിയമനം ബന്ധുനിയമനമല്ല രാഷ്‌ട്രീയ നിയമനം മാത്രമാണെന്നാണ് മന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം.
