പരവൂർ: അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് 200 അത്യാധുനിക ബ്രോഡ്‌ഗേജ് പാസഞ്ചർ കോച്ചുകള്‍ കയറ്റുമതി ചെയ്യാനുള്ള വൻ കരാറിന്‍റെ ആദ്യഘട്ട വിതരണത്തിനൊരുങ്ങി ഇന്ത്യൻ റെയില്‍വേ.
റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റൈറ്റ്‌സ് ലിമിറ്റഡ് ആദ്യ 20 കോച്ചുകളടങ്ങിയ ട്രെയിൻ റെയ്ക്ക് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ബംഗ്ലാദേശ് റെയില്‍വേക്കു കൈമാറും. ഇന്ത്യയില്‍ നിന്നുള്ള കോച്ചുകളുടെ ഇറക്കുമതി സംബന്ധിച്ച് ബംഗ്ലാദേശ് റെയില്‍വേ മന്ത്രി ഷെയ്ഖ് റബീഉല്‍ ആലം കഴിഞ്ഞ ഏപ്രിലില്‍ അവിടെ പാർലമെന്‍റിനെ ഔദ്യോഗികമായി വിവരമറിയിച്ചിരുന്നു. 2026 ജൂണ്‍ മുതല്‍ 2027 ഡിസംബർ വരെയുള്ള കാലയളവിനുള്ളില്‍ ഈ 200 ബ്രോഡ്‌ഗേജ് കോച്ചുകളും ബംഗ്ലാദേശ് റെയില്‍വേയുടെ ഭാഗമായി മാറും. ബംഗ്ലാദേശിലേക്കുള്ള കോച്ച് കയറ്റുമതി പദ്ധതികള്‍ കൃത്യസമയത്ത് തന്നെ പുരോഗമിക്കുകയാണെന്ന് റൈറ്റ്‌സ് ലിമിറ്റഡ് സിഎംഡി രാഹുല്‍ മിത്തല്‍ അറിയിച്ചു. കോച്ചുകളുടെ മാതൃകകള്‍ക്ക് ഇതിനകം തന്നെ ബംഗ്ലാദേശ് റെയില്‍വേയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.നിലവില്‍ കോച്ചുകളുടെ അന്തിമ നിർമാണവും…
