അന്താരാഷ്ട്ര ഫുട്ബോളിലെ അവിസ്മരണീയമായ ഒരു സുവർണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട് ലയണല്‍ മെസി അർജന്‍റീനയുടെ ജേഴ്സിയോട് യാത്രപറഞ്ഞു.
39-ാം വയസില്‍ ദേശീയ ടീമില്‍ നിന്ന് പടിയിറങ്ങുമ്പോള്‍, ഫുട്ബോള്‍ ലോകം കണ്ട ഏറ്റവും വലിയ കരിയറുകളിലൊന്നിനാണ് ഔദ്യോഗികമായി അവസാനമാകുന്നത്. 2026 ലോകകപ്പ് ഫൈനലിന് ശേഷം ദീർഘ സമയംകൊണ്ട് ചിന്തിച്ചെടുത്ത ഈ തീരുമാനം ഏറെ വേദനാജനകമായിരുന്നുവെങ്കിലും, പുതിയ തലമുറയിലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാൻ സമയമായി എന്ന് വിശ്വസിച്ചാണ് താരം വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. സ്‌പെയിനിനെതിരെയുള്ള ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് തൊട്ടുപിന്നാലെ ജൂലൈ 21-ന് തന്നെ മെസി വിടവാങ്ങല്‍ കുറിപ്പ് തയ്യാറാക്കിയിരുന്നു. എന്നാല്‍ അന്ന് പുറത്തുവിടാതിരുന്ന ഈ സന്ദേശം, പിതാവിന് സംഭവിച്ച വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ശേഷം പൂർണ മനസോടെ പ്രസിദ്ധീകരിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ രാജ്യത്തിന് വേണ്ടി നടത്തിയ ത്യാഗങ്ങളെക്കുറിച്ചും വൈകാരികമായ നിമിഷങ്ങളെക്കുറിച്ചും അദ്ദേഹം ഹൃദയസ്പർശിയായി കുറിച്ചു.…
