Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചെറുപ്പക്കാരിലെ പുറംവേദനയ്ക്കു പിന്നില്‍..?

പുറംവേദനയ്ക്ക് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്. ചെറുപ്പക്കാരിലും ഇപ്പോള്‍ പുറംവേദന കാണാൻ തുടങ്ങിയിരിക്കുന്നു.

വലിയ പ്രശ്നങ്ങളില്ലാത്ത നടുവേദനകള്‍ക്കു ലളിതമായ ചികിത്സയിലൂടെ ആശ്വാസം ലഭിക്കുന്നതാണ്. സ്വയംചികിത്സ ചെയ്യാതിരിക്കുകയാണു നല്ലത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ ചെയ്യുന്നതാണു നല്ലത്. പുറംവേദന ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു.

നട്ടെല്ലിന്‍റെ ഏറ്റവും അടിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. കുറെയേറെ പേരില്‍ കാരണമാകാറുള്ളത് നട്ടെല്ലിന്‍റെ ഏറ്റവും അടിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കഴുത്തിനു പിൻവശത്ത് നട്ടെല്ലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്നും പുറംവേദന ഉണ്ടാകും. പുറത്തു മുഴുവനും വേദന അനുഭവപ്പെടുന്നു എന്നാണു കുറേപ്പേർ പറയുക.പുറത്തെ പേശികളില്‍ ഏല്‍ക്കുന്ന സമ്മർദം, കോച്ചിവലി എന്നിവയാണ് ഇതിന്‍റെ പ്രധാന കാരണങ്ങള്‍. ഒരു ശ്രദ്ധയുമില്ലാതെ ഭാരം ഉയർത്തുക, ഭാരം എടുത്തോ അല്ലാതെയോ പെട്ടെന്ന് ഒരു വശത്തേക്കു തിരിയുക, പൊണ്ണത്തടി തുടങ്ങിയവ പുറംവേദന ഉണ്ടാകുന്നതിനു മതിയായ കാരണങ്ങളാണ്. ഗർഭിണികളില്‍…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika