Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍. ഗുരുവായൂരില്‍ ഇന്നലെ നടന്നത് 367 വിവാഹങ്ങള്‍

ഗുരുവായൂർ: ചിങ്ങമാസത്തിലെ രണ്ടാം ഞായറാഴ്ചയും ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ വിവാഹങ്ങളുടെ മേളം. കണ്ണനു മുന്നില്‍ 367 വിവാഹങ്ങളാണ് ഇന്നലെ നടന്നത്.

പുലർച്ചെ നാലിന് ആരംഭിച്ച വിവാഹങ്ങള്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് പൂർത്തിയായത്. കഴിഞ്ഞ ഞായറാഴ്ച 416 വിവാഹമാണ് നടന്നത്. ഇത് റിക്കാർഡായിരുന്നു. അന്ന് ഏർപ്പെടുത്തിയിരുന്ന ക്രമീകരണങ്ങള്‍ അതേരീതിയില്‍തന്നെയാണ് ഇത്തവണയും ദേവസ്വവും പോലീസും ഒരുക്കിയത്.

ആറു വിവാഹ മണ്ഡപങ്ങളിലായി ഒരേസമയം താലികെട്ട് നടന്നു. വിവാഹമണ്ഡപങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നേരിട്ടെത്തി വിലയിരുത്തി. അവധിക്കാലമായതിനാല്‍ ക്ഷേത്രദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു മുന്നില്‍ നിന്ന് ദർശനം നടത്താൻ പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ദേവസ്വം സെക്യൂരിറ്റി സൂപ്പർവൈസർ എസ്. സുബ്രഹ്മണിയുടെയും അസിസ്റ്റന്‍റ് സൂപ്പർവൈസർ എസ്. സുനില്‍കുമാറിന്‍റെയും നേതൃത്വത്തില്‍ നൂറിലധികം സെക്യൂരിറ്റി ജീവനക്കാരാണ് തിരക്ക് നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. ഗുരുവായൂർ എസിപി എം. സുരേന്ദ്രന്‍റെയും ടെമ്പിള്‍ പൊലീസ് എസ്‌എച്ച്‌ഒ കെ.ജി.…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika