ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വാദിക്കുന്പോഴും അതങ്ങനെയല്ലെന്ന് പറയുകയാണ് ക്രിയേറ്റീവ് ഇൻട്രോവെർട്ട്സ് എന്ന പേരില്‍ സംയുക്ത ഇൻസ്റ്റാഗ്രാം അക്കൗണ്ട് നടത്തുന്ന ഇൻഫ്ലുവൻസർമാരായ ദന്പതികള്‍.
രാത്രി വൈകിയുള്ള നടത്തത്തിന്‍റെ വീഡിയോയാണ് പങ്കുവച്ചത്. “ഞങ്ങള്‍ പുതിയ വീട്ടിലേക്ക് താമസം മാറിയതല്ല. ഞങ്ങളുടെ ജീവിതം നവീകരിച്ചു. പുലർച്ചെ 2:30 ന് ഭയമില്ലാതെ നടക്കുന്നത് വ്യത്യസ്തമാണ്.” എന്ന കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചത്.
ശാന്തമായ ചുറ്റുപാടും. തെരുവ് വെളിച്ചത്തിന്‍റേയും സഹായത്തോടെ അവർ റോഡില്‍ക്കൂടി നടക്കുകയാണ്. തങ്ങളുടെ റെസിഡന്‍ഷ്യല്‍ ഏരിയയിലൂടെയാണ് ദമ്ബതികളും രാത്രി നടത്തം. ഇരുവരുടെയും നടത്തത്തിനിടെ ദൂരെ തങ്ങളെ പോലെ രാത്രി നടത്തത്തിനിറങ്ങിയ മറ്റൊരു ദമ്ബതികളെയും അവർ വീഡിയോയില്‍ കാണിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകള്‍ കമന്‍റുമായി എത്തി. നിങ്ങള്‍ക്ക് നല്ലതാണ്, പക്ഷേ എല്ലാവർക്കും ഇത്തരത്തിലുള്ള സുരക്ഷ ലഭ്യമല്ല എന്നാണ് പലരും കമന്‍റ് ചെയ്തത്.
