കൊല്ലം: ഗുണ്ടാ നേതാക്കള്‍ അസോസിയേഷന്‍ ഓഫീസ് തുറക്കാന്‍ ഉദ്ദേശിച്ച കെട്ടിടം സീല്‍ ചെയ്ത് പോലീസ്. കൊല്ലത്തെ ഓഫീസ് കെട്ടിടമാണ് പോലീസ് സീല്‍ ചെയ്തത്.
കെട്ടിട ഉടമക്കെതിരെ അന്വേഷണം നടത്തും. സംഘത്തിലെ ഒരാള്‍ നടത്തിയിരുന്ന ജിമ്മും അടച്ചുപൂട്ടി. റീല്‍ ചിത്രീകരിച്ച ഗുണ്ടകളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ടത്. ഓഫീസ് തുറക്കുന്നതിന് മുന്നോടിയായി ഗുണ്ടകള്‍ യോഗം ചേര്‍ന്നു. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് യോഗത്തിന് ഗുണ്ടകള്‍ എത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.
