ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണെന്നതില്‍ ഉപരി ജീവനു പോലും ഭീഷണി ആകുന്ന ഒന്നാണ്. പലപ്പോഴും പല റോഡ് അപകടങ്ങളിലും ജീവൻ പൊലിയുന്നവരില്‍ പകുതിയിലേറെ ആളുകളും ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ മരണമടഞ്ഞവരാണ്.
ഹെല്‍മറ്റ് ഉള്ളതുകൊണ്ട് മാത്രം ഇപ്പോഴു താൻ ജീവനോടെ ഇരിക്കുന്നു എന്ന് യാഷ് എന്ന യുവാവ് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈക്കില്‍ പോകുന്ന വഴി അപ്രതീക്ഷിതമായി യാഷിന്‍റെ ഹെല്‍മറ്റില്‍ ചൈനീസ് മാഞ്ച കുരുങ്ങി. ഹെല്‍മറ്റ് ഊരിമാറ്റിയ ശേഷം തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു യുവാവ്. നൂല്‍ എടുത്തുമാറ്റുന്നതും നൂല്‍ കൊണ്ട് ഹെല്‍മറ്റിനേറ്റ പോറലും എല്ലാം യുവാവ് വീഡിയോയില്‍ കാണിക്കുന്നു. ഹെല്‍മറ്റ് ഇല്ലായിരുന്നെങ്കില്‍ ഇവ നേരെ യുവാവിന്‍റെ കഴുത്തിലോ മുഖത്തോ ഒക്കെ കുരുങ്ങുകയും ജീവൻ വരെ അപകടത്തിലാവുകയും ചെയ്തേനെ എന്ന് വീഡിയോയില്‍ നിന്നും മനസിലാവും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. മാഞ്ച…
