കൊച്ചി: സ്നേഹത്തിന്‍റേയും പ്രത്യാശയുടെയും സന്ദേശം ഓർമിപ്പിച്ച് മറ്റൊരു ഈസ്റ്റർ ദിനംകൂടി. ദേവാലയങ്ങളില്‍ അർധരാത്രിയില്‍ ഈസ്റ്റർ ശുശ്രൂഷകള്‍ നടന്നു.
പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാംദിനം ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മയിലാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈസ്റ്റർ വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്നെന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പ ഈസ്റ്റർദിന സന്ദേശത്തില്‍ പറഞ്ഞു. ലോകത്ത് വർധിച്ചുവരുന്ന യുദ്ധങ്ങളിലും അനീതികളിലും തളർന്നുപോകാതെ സമാധാനത്തിനായി നിലകൊള്ളണം. സമാധാനത്തിന്‍റേയും ഐക്യത്തിന്‍റേയും ഈസ്റ്റർ സന്ദേശം ലോകമാകെ വ്യാപിപ്പിക്കാൻ വിശുദ്ധരുടെ സമർപ്പണം മാതൃകയാക്കണമെന്നും മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഈസ്റ്റർ ശുശ്രൂഷകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
