Saturday, 06 Mar, 10.11 pm രാഷ്ട്ര ദീപിക

ഹോംപേജ്
ഇ​ത് വി​ചി​ത്ര​മാ​ണ്! സ്വ​പ്ന​യു​ടെ മൊ​ഴി ക​സ്റ്റം​സി​ന്‍റെ ഭീ​ഷ​ണി​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തു വ​ന്ന​ത്; എം.​എ. ബേ​ബി പറയുന്നു.

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി പ്ര​ലോ​ഭ​ന​ത്തി​ന്‍റെ​യും ഭീ​ഷ​ണി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. മൊ​ഴി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ഭീ​ഷ​ണ​പ്പെ​ടു​ത്തി പ​റ​യി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. 32 ദി​വ​സം എ​ന്‍​ഫോ​ഴ്സ്മെ​ന്‍റും ക​സ്റ്റം​സും എ​ന്‍​ഐ​എ​യും സ്വ​പ്ന​യെ മാ​റി​മാ​റി ചോ​ദ്യം ചെ​യ്തി​ട്ടും പു​റ​ത്തു വ​രാ​ത്തൊ​രു മൊ​ഴി ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്ന​തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ്റ്റം​സ് മേ​ഖ​ല ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ മൊ​ഴി തെ​ളി​യി​ക്കാ​നു​ള്ള പൂ​ര്‍​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം സ്വ​പ്ന​യ്ക്ക് മാ​ത്ര​മാ​ണെ​ന്നാ​ണ് ക​സ്റ്റം​സ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്ന​ത്. ഇ​ത് വി​ചി​ത്ര​മാ​ണ്. ഈ ​കെ​ട്ടു​ക​ഥ​ക​ള്‍​ക്കൊ​ണ്ടൊ​ന്നും പി​ണ​റാ​യി വി​ജ​യ​നെ​യും എ​ല്‍​ഡി​എ​ഫി​നെ​യും ത​ക​ര്‍​ക്കാ​നു​കു​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. ഭ​ര​ണ​ക്കാ​രു​ടെ രാ​ഷ്ട്രീ​യ ഇ​ഷ്ട​ങ്ങ​ള​ല്ല ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പാ​ക്കു​ന്ന ചു​മ​ത​ല​ക​ളാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ നി​ര്‍​വ​ഹി​ക്കേ​ണ്ട​തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

The post ഇ​ത് വി​ചി​ത്ര​മാ​ണ്! സ്വ​പ്ന​യു​ടെ മൊ​ഴി ക​സ്റ്റം​സി​ന്‍റെ ഭീ​ഷ​ണി​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തു വ​ന്ന​ത്; എം.​എ. ബേ​ബി പറയുന്നു… appeared first on RashtraDeepika.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Rashtradeepika
Top