തൊടുപുഴ: കേരളത്തിന്‍റെ വികസനത്തെ പിന്നോട്ടടിക്കുന്ന ഇടതു ദുര്‍ഭരണത്തിനെതിരേ വിധിയെഴുതാന്‍ എല്ലാവരും തയാറാകണമെന്ന് ശശി തരൂര്‍ എംപി.
യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്‍റെ വണ്ണപ്പുറം പഞ്ചായത്തിലെ പര്യടനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ആയോഗിന്‍റെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പ്രധാനപ്പെട്ട 18 സംസ്ഥാനങ്ങളില്‍ 15-ാം സ്ഥാനമാണ് ഇന്ന് കേരളത്തിനുള്ളത്. എന്നാല്‍ ഇവിടെനിന്നു യുവാക്കളെല്ലാം നാടുവിട്ടുപോകുന്ന സ്ഥിതിയാണുള്ളത് . കേരളം ഒരു ഓള്‍ഡേജ് ഹോം ആയി മാറരുത്.
ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും അതിനായി യുഡിഎഫ് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി, സി.പി. മാത്യു, എം.ജെ. ജേക്കബ്, ഷീല സ്റ്റീഫന്‍, അമ്പിളി ജേക്കബ്, ജോണ്‍ നെടിയപാല, ജാഫര്‍ഖാന്‍ മുഹമ്മദ്, പി.എസ്. ഷംസുദീന്‍, ബ്ലെയ്‌സ് ജി. വാഴയില്‍, പി.എം. അബ്ബാസ്, ഇന്ദു സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
