കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെതിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ഉദ്യോഗസ്ഥരുടെ മൊഴി.
ആക്രമണം ആസൂത്രിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇഡി ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതെന്നാണ് വിവരം. ഗൂഢാലോചന കണ്ടെത്തുന്നതിന്റെ ഭാഗമായി ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോണ്‍ രേഖകള്‍ എസ്‌ഐടി പരിശോധിക്കും. ഇവരുടെ മൊബൈല്‍ സന്ദേശങ്ങളും പരിശോധിക്കും. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പിന്നിലുള്ളവരെ പിടികൂടും.
ഇതില്‍ നേതാക്കള്‍ എന്നോ പ്രവര്‍ത്തകര്‍ എന്നോ വ്യത്യാസം ഉണ്ടാവില്ലെന്നും എസ്‌ഐടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എസ്‌ഐടി. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ആക്രമണം ആസൂത്രിതമെന്നാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇഡി ഉദ്യോഗസ്ഥര്‍…
