Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇഞ്ചി കഴിക്കുമ്പോള്‍ ഇതുകൂടി അറിയണം.

ഹനക്കേടും വയറുവേദനയുമൊക്കെ ഉണ്ടാകുന്പോള്‍ ഇഞ്ചിയും ഉപ്പും ചേർത്തു ചതച്ചതു കഴിക്കുമായിരുന്നു പഴമക്കാർ. ആമാശയ സ്തംഭനം ഒഴിവാക്കാൻ ഇഞ്ചി ഫലപ്രദം; ആമാശയവ്യവസ്ഥയിലെ പേശികള്‍ അയവുളളതാക്കാൻ സഹായകം.

ഗ്യാസ് നിറഞ്ഞ് വയറു വീർത്തുവരുന്നതു തടയുന്നു. ദഹനം സുഗമമാക്കുന്നതിനു ഭക്ഷണശേഷം ഇഞ്ചി കഴിച്ചാല്‍ മതി. ഭക്ഷ്യവിഷബാധ തടയുന്നതിനും ഇഞ്ചി ഫലപ്രദമെന്നു പഠനങ്ങള്‍ പറയുന്നു. വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുന്പ്, കാല്‍സ്യം; ആന്‍റിഓക്സിഡൻറായ ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയില്‍ ധാരാളം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഇഞ്ചി ഗുണപ്രദമെന്നു പഠനങ്ങള്‍. രക്തസമ്മർദം നിയന്ത്രിതമാക്കുന്നു. ഹൃദയരോഗങ്ങള്‍ക്ക് ഇടനല്കുന്ന രക്തം കട്ടിയാകല്‍ തടയുന്നതിനും ഇഞ്ചി ഫലപ്രദം. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുന്നു. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ഇഞ്ചിയില്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഉത്തമം. അതില്‍ അടങ്ങിയ മാംഗനീസ് ഹൃദയം,…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika