Dailyhunt

ഇനി നമ്മള്‍ എന്തു ചെയ്യും മല്ലയ്യ.ന്യൂ ജെന്‍ വോട്ടര്‍മാരുടെ മനസും, വിദേശ കുടിയേറ്റവും; തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്ബോള്‍ ആധികയറി മുന്നണികള്‍

കോട്ടയം: ന്യു ജെന്‍ വോട്ടര്‍മാരുടെ മനസ് ആര്‍ക്കൊപ്പം… വിദേശ കുടിയേറ്റം എങ്ങനെ ബാധിക്കും… തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്ബോള്‍ ആധികയറി മുന്നണികള്‍.

അത്യുഗ്രന്‍ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ നിര്‍ണായകമാകുന്ന ന്യൂജെന്‍, പ്രവാസിവോട്ടുകള്‍ എങ്ങനെ ചെയ്യിക്കുമെന്നതില്‍ ഒരു ധാരണയുമില്ല പാര്‍ട്ടികള്‍ക്ക്. പരമാവധി പ്രവാസി വോട്ടര്‍മാരെ നാട്ടില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യന്‍ യുദ്ധം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിദേശകുടിയേറ്റം ഏറെയുള്ള സ്ഥലങ്ങളിലെല്ലാം തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞിരുന്നു. ജോലിക്കായും പഠനത്തിനായുമുള്ള കുടിയേറ്റം പോളിംഗിനെ ബാധിക്കുന്നതായാണ് സമീപകാല തെരഞ്ഞെടുപ്പുകളില്‍ കാണുന്നതെന്നും രാഷ്‌ട്രീയ നേതാക്കള്‍ പറയുന്നു. യുവതലമുറയുടെ രാഷ്‌ട്രീയ ആഭിമുഖ്യം കുറയുന്നതും പാര്‍ട്ടികളെ നിരാശപ്പെടുത്തുന്നു. ബംഗളൂരുവിലും ചെന്നൈയിലും ജോലി ചെയ്യുന്നവരില്‍ പലരും വോട്ട് ചെയ്യാനായി നാട്ടില്‍ എത്താന്‍ ആഗ്രഹിക്കുന്നവരല്ലെന്നതും പാര്‍ട്ടി നേതാക്കളെ അസ്വസ്ഥരാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika