എരുമേലി : വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ ആള്‍ക്ക് മറുപടി നല്‍കാതിരുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ.
മുമ്പ് എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന, ഇപ്പോള്‍ തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി.പി. മണിയപ്പനാണ് പിഴ ചുമത്തി മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ ഉത്തരവിട്ടത്. പി.പി.
മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷം ഏപ്രില്‍ 22ന് എരുമേലി സ്വദേശി പുത്തൻവീട്ടില്‍ പി.എച്ച്. റഷീദ് തന്‍റെ കെട്ടിടത്തിന്‍റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു മറുപടി ലഭിക്കാതെവന്നതോടെയാണ് വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. തുടർന്ന് വിവരാവകാശ കമ്മീഷൻ ഹിയറിംഗ് നടത്തിയ ശേഷമാണ് കുറ്റക്കാരനെന്നു കണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തിയത്. സ്ഥലംമാറ്റം ലഭിച്ചുപോയതിനാലാണ് മറുപടി നല്‍കാൻ കഴിയാതിരുന്നതെന്ന് പി.പി. മണിയപ്പൻ നല്‍കിയ വിശദീകരണം സ്ഥലം മാറ്റം ലഭിക്കുന്നതു വരെയുള്ള സമയത്ത്…
