Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ജലപീരങ്കി വിവാദം: വെള്ളം മലിനമല്ലെന്ന് ആഭ്യന്തരമന്ത്രി; പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: എഐവൈഎഫ് മാര്‍ച്ചില്‍ പൊലിസ് പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളം മലിനജലമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കഴിഞ്ഞ പത്ത് വര്‍ഷമായി ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന അതേ സ്രോതസില്‍ നിന്നു തന്നെയാണ് വെള്ളം എടുത്തതെന്നും, ശാസ്ത്രീയ പരിശോധനയിലൂടെ ഇത് വ്യക്തമായതാണെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. പിഎംശ്രീ പദ്ധതിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ എഐവൈഎഫ് മാര്‍ച്ചില്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ അത് മലിനജലമാണെന്ന് സിപിഐ നേതാവ് കെ. രാജന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയുണ്ടായി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനും ജല പരിശോധനയ്ക്കും ആഭ്യന്തരമന്ത്രി സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പബ്ലിക് ഹെല്‍ത്ത് ലാബിലും വാട്ടര്‍ അഥോറിറ്റി ലാബിലും നടത്തിയ പരിശോധനകളിലാണ് വെള്ളം മലിനമല്ലെന്ന് കണ്ടെത്തിയത്. എന്നാല്‍ വെള്ളത്തില്‍ അല്‍പ്പം ഇരുമ്പിന്‍റെ അംശം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജലപീരങ്കി ടാങ്കിനുള്ളിലെ ഇരുമ്പ് സാന്നിധ്യമാകാം ഇതിന്…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika