Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ജെൻസികളുടെ പേപ്പര്‍ ഇക്ക. 115ന്‍റെയും 75ന്‍റെയും ചായകുടിക്കാൻ കാരിശേരിയുടെ കടയില്‍ തിരക്കോട്തിരക്ക്; കോഡ് ഭാഷയിലുള്ള ലഹരി കച്ചവട രീതിയിങ്ങനെ.

നെടുങ്കണ്ടം: കഞ്ചാവും ഒസിബി പേപ്പറും ക്യൂബൻ ഹവാന ചുരുട്ടും നിരോധിത പുകയില ഉത്പന്നങ്ങളുമായി ടീ ഷോപ്പ് ഉടമ – പേപ്പർ ഇക്ക എന്നറിയപ്പെടുന്ന കാരിശേരി മജീദ് ഹാസിം പിടിയിലായി.

എക്സൈസ് വകുപ്പിന്‍റെ ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നെടുങ്കണ്ടം ടൗണില്‍ മജീദ് ഹാസിമിന്‍റെ ടീ ഷോപ്പില്‍നിന്നും വീട്ടില്‍നിന്നുമായി കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 കവർ ഒസിബി പേപ്പറുകളും 22 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും മൂന്നു ഗ്രാം കഞ്ചാവും പിടികൂടിയത്. നെടുങ്കണ്ടത്ത് രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകള്‍ കേന്ദ്രീകരിച്ച്‌ എക്സൈസ് ഇൻസ്പെക്ടർ കെ.യു. അഭിലാഷ്, ഷാഡോ എക്‌സൈസ് അംഗങ്ങളായ രതീഷ് കുമാർ, ടില്‍സ് ജോസഫ്, സുബിൻ വർഗീസ് എന്നിവർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് 115 രൂപയുടെ സ്ട്രോംഗ് ചായയ്ക്കൊപ്പം കടിയായി, ഒസിബി വില്‍ക്കുന്ന പേപ്പർ വില്‍ക്കുന്ന ഇക്കായുടെ വിവരങ്ങള്‍ കിട്ടിയത്. യുവാക്കള്‍…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika