Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ജില്ലയില്‍ ദുരിതപ്പെയ്ത്ത് ; 82.4 മില്ലിമീറ്റര്‍ അധിക വേനല്‍മഴ; 40 വീടുകള്‍ ഭാഗികമായി തകര്‍ന്നു

ലപ്പുഴ: വേനല്‍മഴയില്‍ 24 ശതമാനത്തിന്‍റെ വർധനയോടെ ജില്ലയില്‍ ദുരിതപ്പെയ്ത്ത്. 82.4 മില്ലിമീറ്റർ വേനല്‍മഴയാണ് അധികം ലഭിച്ചത്.

ഇന്നലെ രാവിലെ അരൂരില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയില്‍ രവി (60) ആണ് മരിച്ചത്‌. മഴ കനത്തതോടെ ഇന്നലെ ഉച്ചമുതല്‍ ജില്ലയില്‍ കാലാവസ്ഥാ നീരീക്ഷണവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. താഴ്‌ന്ന സ്ഥലങ്ങള്‍ വെള്ളക്കെട്ടിലായി.

ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് 27 വരെ പ്രഖ്യാപിച്ചിരുന്ന മഞ്ഞ അലർട്ട് 28 ലേക്ക് നീട്ടി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മാർച്ച്‌ ഒന്നുമുതല്‍ ഇന്നലെ വരെ ജില്ലയില്‍ 82.4 മില്ലിമീറ്റർ വേനല്‍മഴ അധികം ലഭിച്ചു. കേന്ദ്രകാലവസ്ഥാവകുപ്പിന്‍റെ കണക്കനുസരിച്ച്‌ 338.1 മില്ലിമീറ്റർ മഴയാണ് സാധരണയായി ഇക്കാലയളവില്‍ ലഭിക്കേണ്ടത്‌. എന്നാല്‍, ഇതുവരെ 420.5 മില്ലിമീറ്റർ മഴ ലഭിച്ചു. ഇ‍ൗ മാസം 15 വരെ ജില്ലയില്‍ വേനല്‍മഴയില്‍ 32 ശതമാനത്തിന്‍റെ കുറവുണ്ടായിരുന്നു. 182.9 മില്ലിമീറ്റർ മഴ…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika