കോർപ്പറേറ്റ് ജോലികള്‍ പലപ്പോഴും സമ്മർദം നിറഞ്ഞതാകും. ജോലി ഭാരവും ടെൻഷനുമെല്ലാം വളരെക്കൂടുതലായിരിക്കും. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
രാത്രി 12:15 -ന് തിരക്കേറിയ റോഡില്‍ ബൈക്കിന് മുകളില്‍ ലാപ്ടോപ്പ് വച്ചുകൊണ്ട് ഒരു യുവാവ് ജോലി ചെയ്യുകയാണ്. ‘രാത്രി 12 മണിക്ക് ബൈക്കിലിരുന്ന് പ്രണയിക്കുകയല്ല, ലാപ്ടോപ്പില്‍ ഫിനാൻസ് കാര്യങ്ങള്‍ നോക്കുകയാണ്’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവച്ചു. യുവാവ് തിടുക്കത്തില്‍ ജോലി ചെയ്യുകയാണ്. വീഡിയോ എടുക്കുന്ന വ്യക്തി യുവാവിനോട് പലതും ചോദിക്കുന്നുണ്ട്.
എന്നാല്‍ അതിനെല്ലാം ഒരു ചിരി മാത്രമാണ് യുവാവിന്‍റെ മറുപടി. ലാപ്ടോപ്പിന്‍റെ വെളിച്ചത്തില്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന ആ യുവാവ് ഇന്ത്യൻ കോർപ്പറേറ്റിന്‍റെ വ്യക്തമായ ഉദാഹരണമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്രയും കഷ്ടപ്പെടുന്നതിന് ശന്പളം കൂടുതല്‍ എന്തെങ്കിലും നിനക്ക് കിട്ടുന്നുണ്ടോ എന്ന് ആശങ്ക അറിയിച്ചവരും ചെറുതല്ല. സഹോദരാ, ദയവായി വീട്ടില്‍ പോയി ഉറങ്ങൂ’ എന്ന…
