തിരുവല്ലം: കാനഡയിലെ സര്‍വകലാശാല കാമ്പസില്‍ മൊട്ടിട്ട പ്രണയം കഴിഞ്ഞ ദിവസം പ്രകൃതിരമണീയമായ പാച്ചല്ലൂരിലെ ബീച്ച് റിസോര്‍ട്ടില്‍ സഫലമായി.
വിദേശി-സ്വദേശി വിവാഹത്തിനാണ് റിസോര്‍ട്ട് സാക്ഷിയായത്. പേയാട് എവി മിസ് ഡി.എസ്.സുധീഷ് ബാബു-എ.എന്‍.സൂര്യകുമാരി ദമ്പതികളുടെ ഇളയ മകള്‍ ശരണ്യ സുധീഷിന്‍റെയും (28) കനേഡിയന്‍ സ്വദേശികളായ ഡെവിഡ് വൈസ്മാന്‍-സാന്ദ്രാ വൈസ്മാന്‍ ദമ്പതികളുടെ മകന്‍ ഷോണ്‍ വൈസ്മാനുമാണ് (32) പാച്ചല്ലൂരിലെ ബീച്ച് റിസോര്‍ട്ടിലെ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം താലി ചാര്‍ത്തി പുതുജീവിതത്തിലേയ്ക്ക് കടന്നത്. കാനഡ സര്‍വകലാശാലയില്‍ മൊട്ടിട്ട പ്രണയമാണ് മൂന്ന് വര്‍ഷത്തിനു ശേഷം സഫലമായി മാറിയത്. തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജിലെ സുവോളജി പഠനത്തിന് ശേഷം ബിരുദാനന്തര പഠനത്തിനായി കാനഡയില്‍ എത്തിയപ്പോഴാണ് ശരണ്യ ഷോണ്‍ വൈസ്മാനുമായി പരിചയപ്പെട്ടതും തുടര്‍ന്ന് അടുപ്പത്തിലായതും. ശരണ്യയുടെ മുത്തശ്ശി സരോജത്തിന് വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന ആഗ്രഹമാണ് വിവാഹം പാച്ചല്ലൂരില്‍വെച്ച് നടത്താന്‍ ഇടയായത്. ലഗൂണ റിസോര്‍ട്ട് ഉടമ എസ്.ഉദയരാജ് വിവാഹത്തിനു വേണ്ട ഒരുക്കമെല്ലാം…
