തൃശൂർ: ഓപ്പറേഷന്‍റെ തൂഫാന്‍റെ ഭാഗമായ നടത്തിയ പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കഞ്ചാവ് പൊതികള്‍ അടുപ്പിലിട്ട യുവാവ് പിടിയില്‍.
എറിയാട് സ്വദേശി അഫ്സല്‍ ആണ് പിടിയിലായത്. കഞ്ചാവ് അടുപ്പില്‍ ഒളിപ്പിച്ച സമയം അടുപ്പില്‍ തീയുണ്ടായിരുന്നില്ല, എന്നാല്‍ കനല്‍ ഉണ്ടായിരുന്നു. കനലില്‍ കിടന്ന് കഞ്ചാവ് പുകഞ്ഞ് പ്രദേശമാകെ പുകയും മണവും നിറഞ്ഞു. ഇതോടെ അഫ്സല്‍ പിടിയിലാകുകയായിരുന്നു. അടുപ്പില്‍ നിന്ന് പോലീസ് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായ അഫ്സലെന്ന് പോലീസ് വ്യക്തമാക്കി. കൊടുങ്ങല്ലൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
