ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേക് കിരണും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഇന്നലെ വൈകുന്നേരമാണ് കുടുംബം ദർശനം നടത്താനെത്തിയത്.
ദർശനത്തിനെത്തിയ വിവേക് കിരണിന്‍റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചവരെ ഒപ്പുണ്ടായിരുന്നവർ വിലക്കി. കാമറയില്‍ ദൃശ്യങ്ങള്‍ പകർത്തിയ പ്രാദേശിക ചാനല്‍ കാമറാമാന്‍റെയും ഭക്തരുടെയും ദൃശ്യങ്ങള്‍ ദേവസ്വം ജീവനക്കാർ ഇടപെട്ടു നീക്കം ചെയ്യിച്ചു. അഡ്‌മിനിസ്‌ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ വിവേക് കിരണിനൊപ്പം ക്ഷേത്രത്തിലെത്തി ദർശനസൗകര്യം ഒരുക്കി.
