Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

'കര്‍ണാടകയില്‍ ഡി. കെ.. ഇവിടേം തയ്ച്ചു‌വച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും': വി. ശിവൻകുട്ടി

കോഴിക്കോട്: കർണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിലുണ്ടായ നേതൃമാറ്റത്തെ പരിഹസിച്ച്‌ മന്ത്രി വി. ശിവൻകുട്ടി. കർണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ.

ശിവകുമാർ എത്തുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ശിവൻകുട്ടി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. “കർണാടകയില്‍ ഡി.കെ.. ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും” എന്നായിരുന്നു ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. കർണാടകയിലേതുപോലെ കേരളത്തിലും മുഖ്യമന്ത്രി പദം പങ്കിടേണ്ടി വരുമെന്ന സാധ്യതയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്.

കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ നിർദേശം അംഗീകരിച്ച്‌ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെയാണ് കർണാടകയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ വേഗത്തിലായത്. ബെംഗളൂരുവിലെ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ കാല്‍ തൊട്ടു വണങ്ങുകയും, ഡി.കെ. ശിവകുമാറിന് പൂർണ പിന്തുണ നല്‍കാൻ സിദ്ധരാമയ്യ മന്ത്രിമാരോടും പ്രവർത്തകരോടും ആവശ്യപ്പെടുകയും ചെയ്തു. സിദ്ധരാമയ്യ രാജിവെച്ചതോടെ…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika