കൈപ്പത്തിയിലും വിരലുകളിലും തരിപ്പ് ഉണ്ടാകുന്ന ഒരു രോഗമാണ് കാർപല്‍ ടണല്‍ സിൻ ഡ്രോം(Carpal Tunnel Syndrome).
കൂലിപ്പണിക്കാർ മുതല്‍ ഉദ്യോഗസ്ഥർക്കും, വീട്ടമ്മമാർക്കും വരെ ഉണ്ടായേക്കാവുന്ന ഒരു രോഗം. കാർപല്‍ ടണല്‍ സിൻഡ്രോംകൈപ്പത്തിയ്ക്കും, വിരലുകള്‍ക്കും സ്പർശനശേഷി നല്‍കുന്ന പ്രധാന ഞരമ്പിനെ മീഡിയൻ നെർവ് എന്ന് പറയുന്നു. ഈ ഞരമ്പ് കൈത്തണ്ടയിലൂടെ കൈപ്പത്തിയിലേക്ക് പോകുന്ന വഴിയാണ് കാർപല്‍ ടണല്‍. ഈ ടണലിനുള്ളില്‍ വച്ച് ഞരമ്പ് അമർന്നു പോകുമ്പോള്‍ ആ വ്യക്തിക്ക് കാർപല്‍ ടണല്‍ സിൻഡ്രോം എന്ന അസുഖം ഉണ്ടാകുന്നു.
എങ്ങനെ തിരിച്ചറിയാം ?കൈപത്തിയില്‍ തരിപ്പ് വരിക എന്നതാണ് പ്രധാന പ്രശ്നം. സ്പർശനശേഷി കുറവ്, വേദന, പെരുപ്പ്, കഴപ്പ്, ബലക്ഷയം എന്നിങ്ങനെയും കാണാം. ഇത് രാത്രി സമയങ്ങളിലാണ് കൂടുതല്‍ കാണുക. ഈ അസുഖം പുരോഗമിക്കുന്തോറും കയ്യിലെ ചെറിയ പേശികള്‍ ക്ഷയിച്ചു പോവുകയും, കൈപ്പത്തിയില്‍ പൊങ്ങിനില്‍ക്കുന്ന ഭാഗങ്ങള്‍ പരന്ന് പോവുകയും ചെയ്യും. ചിലപ്പോള്‍…
