Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കോണ്‍ഗ്രസ് അനുകൂല ട്രേഡ് യൂണിയനിലേക്ക് തൊഴിലാളികളുടെ ഒഴുക്ക്; ഭാരവാഹിത്വം നല്‍കുന്നതിനെതിരേ പ്രതിഷേധം

ങ്ങനാശേരി: കെഎസ്‌ആര്‍ടിസിയുടെ കോണ്‍ഗ്രസ് അനുകൂല ട്രേഡ് യൂണിയനായ കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയനിലേക്ക് ഇടത്, ബിഎംഎസ് യൂണിയനുകളില്‍നിന്നും ഒഴുക്ക്.

ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിലാണ് ഇതര യൂണിയനുകളില്‍നിന്നും കൂട്ടത്തോടെ ഭരണാനുകൂല യൂണിയനിലേക്ക് അംഗങ്ങള്‍ എത്തുന്നത്. പുതുതായി കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയനില്‍ എത്തുന്നവര്‍ യൂണിയന്‍റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ കടന്നുകൂടുന്നു. ഇതിനെതിരേ വര്‍ഷങ്ങളായി കോണ്‍ഗ്രസിലും കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയനിലും പ്രവര്‍ത്തിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിലവില്‍ യൂണിയനിലുള്ള അര്‍ഹരെ ഒഴിവാക്കി പുതുതായി എത്തുന്നവരെ യൂണിയന്‍റെ ജില്ലാ ഭാരവാഹിത്വത്തില്‍ നിയോഗിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് അനുകൂല യൂണിയനുകളിലെ ചില ഉന്നത നേതാക്കളുടെ പിന്‍ബലത്തോടെയാണ് പുതുതായി എത്തുന്നവര്‍ യൂണിയന്‍റെ മേല്‍ഘടകങ്ങളില്‍ സ്ഥാനമുറപ്പിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷക്കാലം സിപിഎം, ബിഎംഎസ് ട്രേഡ് യൂണിയന്‍ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് അനുകൂല സംഘടനയോടെ ഏറ്റുമുട്ടിയവരെ പൊടുന്നനെ യൂണിയന്‍റെ തലപ്പത്തേക്ക് പ്രതിഷ്ഠിക്കുന്നത് യൂണിയനെ ദോഷകരമായി ബാധിക്കുമെന്നും കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika