Dailyhunt

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം: മൊബൈല്‍ ഓഫ്, തെരച്ചില്‍ പുരോഗമിക്കുന്നു

കുടക്: കർണാടകയിലെ കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. ഐടി പ്രൊഫഷണലും കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനിയുമായ ജി.

എസ് ശരണ്യയെ (36) ആണ് കാണാതായത്. മൂന്ന് ദിവസമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചില്‍ നടത്തിയിട്ടും ശരണ്യയെ കണ്ടെത്താനായില്ല. ബെട്ട വനമേഖലയില്‍ അറുപതംഗ പോലീസ്, വനംവകുപ്പ് സംഘമാണ് അന്വേഷണം നടത്തുന്നത്. നക്സല്‍ വിരുദ്ധ സേനയും തിരച്ചില്‍ സംഘത്തിലുണ്ട്.

കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ശരണ്യ ഓണ്‍ലൈനായി ബുക്ക് ചെയ്താണ് ട്രക്കിംഗിന് എത്തിയത്. എന്നാല്‍, കാട്ടാന ശല്യമുള്ളതിനാല്‍ ഒറ്റയ്ക്കു കടത്തിവിടാനാകില്ലെന്നു വനംവകുപ്പ് ജീവനക്കാർ അറിയിച്ചു. ഇതോടെ യാവകപ്പാടിയിലെ ഹോംസ്റ്റേയില്‍ മുറിയെടുക്കുകയായിരുന്നു. തുടർന്ന്, 10 അംഗ സംഘത്തോടൊപ്പം വ്യാഴാഴ്ച രാവിലെയാണ് വനത്തിലേക്ക് പോയത്. വഴി തെറ്റിയെന്നറിയിച്ചു ശരണ്യയുടെ സന്ദേശം ഉച്ചയ്ക്കു 2നു ലഭിച്ചതായി ഹോം സ്റ്റേ അധികൃതർ പോലീസിനെ അറിയിച്ചു. ഉടൻ കർണാടക വനം വകുപ്പും പോലീസും തെരച്ചില്‍…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika