Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ കുടുങ്ങി; വകുപ്പുതല നടപടിക്ക് ശിപാര്‍ശ

തൊടുപുഴ: ലോകകപ്പ് ഫൈനല്‍ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു.

കരിമണ്ണൂർ എസ്‌ഐ റോയ്, സിവില്‍ പോലീസ് ഓഫീസർ എൻ.എസ്.റോയി, ജിജോ ആന്‍റണി എന്നിവരാണ് മദ്യപിച്ചതായി കണ്ടെത്തിയത്. കാക്കനാട് റീജിയണല്‍ ലാബില്‍ നടത്തിയ രാസപരിശോധനയിലാണ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്. ഇവർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കാൻ ഇടുക്കി എസ്പി എറണാകുളം റേഞ്ച് ഡിഐജിക്ക് ശിപാർശ നല്‍കി. മങ്ങാട്ടുകവലയില്‍ ലോകകപ്പ് ഫൈനല്‍ പ്രദർശനത്തിനിടെ മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ ഈ ഉദ്യോഗസ്ഥരെ അന്ന് നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika