Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നേപ്പാള്‍ പ്രളയം; ചുറ്റും ഒലിച്ചുപോയപ്പോള്‍ ഒരു വീട് മാത്രം ബാക്കിയായി..പ്രകൃതിയുടെ സംഹാരശക്തിയെ അതിജീവിച്ച കുടുംബം,അത്ഭുത കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

നേപ്പാളില്‍ വൻ നാശം വിതച്ച മിന്നല്‍ പ്രളയത്തിനിടയിലും തകരാതെ ഉറച്ചുനിന്ന ഒരു പച്ചച്ചായം പൂശിയ വീടിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മിനിറ്റുകള്‍ക്കുള്ളില്‍ വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോവുകയും നിരവധി മനുഷ്യ ജീവനുകള്‍ കവരുകയും ചെയ്ത പ്രളയക്കെടുതിക്കിടയിലാണ് പ്രകൃതിയുടെ സർവ്വസംഹാര ശക്തിയെ അതിജീവിച്ച ഈ അത്ഭുത കാഴ്ച ശ്രദ്ധനേടുന്നത്. ശക്തമായ കുത്തൊഴുക്കുള്ള ചെളി വെള്ളത്താല്‍ ചുറ്റപ്പെട്ട വീടിനുള്ളില്‍ ഒരു കുടുംബം കുടുങ്ങിക്കിടക്കുന്ന ആദ്യ വീഡിയോ പുറത്തുവന്നതോടെ വലിയ ആശങ്കയാണ് ഉയർന്നത്. സമീപത്തുള്ള മറ്റ് നിർമ്മിതികളെല്ലാം പ്രളയജലത്തില്‍ അടിഞ്ഞുപോയപ്പോഴും ഈ വീട് മാത്രം ഉറച്ചുനില്‍ക്കുകയായിരുന്നു. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളില്‍ വീടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെല്ലാം പ്രളയത്തെ അതിജീവിച്ച്‌ സുരക്ഷിതരായി രക്ഷപ്പെട്ടതായി വ്യക്തമായി. കോടിക്കണക്കിന് ആളുകളാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ കണ്ടത്. പ്രളയത്തിന്റെ അതിരൂക്ഷമായ ഒഴുക്കിനെ പോലുമതിജീവിച്ച കെട്ടിടത്തിന്റെ നിർമാണ മികവിനെയും ബലത്തെയും പ്രശംസിച്ച്‌ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. …

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika