പേരൂര്‍ക്കട: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു യുവതിയെ നടുറോഡിലിടിച്ച് മര്‍ദിച്ച കേ സില്‍ യുവാവ് പിടിയില്‍. മുദാക്കല്‍ സ്വദേശി കവടിയാര്‍ ഗോള്‍ഫ് ലിംഗ്‌സ് റോഡ് വിവേകാനന്ദ നഗര്‍ പിപിഡി ഫ്‌ളാറ്റിനു സമീപം വാടകയ്ക്കു താമസിച്ചുവരുന്ന ആര്‍.
വിഷ്ണു (25) വാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പാതിരിപ്പള്ളി സ്വദേശിനിയായ 27-കാരിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമായത്. കുറച്ചുനാളായി യുവതിയുടെ പിറകേനടന്ന വിഷ്ണുവിനെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാ ത്തതാണു പ്രതിയെ പ്രകോപിപ്പിച്ചത്.
ഇന്നലെ രാവിലെ 8.30ന് യുവതി തന്‍റെ ജോലിസ്ഥലത്തേക്കു പോകുന്നതിനായി നാലാഞ്ചിറ ഉദിയന്നൂര്‍ ക്ഷേത്രത്തിനു സമീപത്തുനിന്നും ഓട്ടോറിക്ഷയില്‍ കയറി. എന്നാല്‍ ഓട്ടോറിക്ഷ ഓടിച്ചുവന്നത് വിഷ്ണുവാണെന്നു യുവതി അറിഞ്ഞിരുന്നില്ല. ഓട്ടോയ്ക്കുള്ളില്‍വച്ചു വിഷ് ണുവിനെ തിരിച്ചറിഞ്ഞതോടെ തന്നെ ഇറക്കിവിടണമെന്നു യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ച വിഷ്ണു ഇവരുടെ…
