കൊച്ചി: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പിണറായി വിജയന്‍റെ മകളും കേസിലെ പ്രതിയുമായ വീണയുടെതുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡല്‍ഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിക്ക് നല്‍കിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക സൂചനകളുള്ളത്.
കേസ് അന്വേഷിച്ച കൊച്ചി ഇഡി ഓഫീസാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. എക്സാലോജിക് കമ്പനിക്കും ഡയറക്ടറായ വീണയ്ക്കും പണം നല്‍കിയത് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്‍റെ പേരിലാണെന്ന് സിഎംആർഎല്‍ എംഡി എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രില്‍ 17ന് മൊഴി നല്‍കിയിരുന്നു. സേവനങ്ങളൊന്നും നല്‍കാതെയാണ് ഈ പണമിടപാട് നടന്നതെന്നും മൊഴിയിലുണ്ട്. ഐടി കണ്‍സള്‍ട്ടൻസി സേവനങ്ങളുടെ പേരില്‍ 2.78 കോടി രൂപ കൈപ്പറ്റിയെങ്കിലും സേവനങ്ങളൊന്നും തിരിച്ചു നല്‍കിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഇഡി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കർത്തായുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയനെ ചോദ്യം ചെയ്യുക. അതേസമയം പിണറായി വിജയനു…
