Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഞാൻ ഒരിക്കലും മറക്കാത്ത യാത്രയാണത്, ബാലിയിലെ യാദൃശ്ചിക കണ്ടുമുട്ടല്‍ പ്രണയമായി; ജര്‍മൻ ഗ്രാമത്തിലെത്തി കാമുകിയെ സ്വന്തമാക്കി ഇന്ത്യൻ യൂട്യൂബര്‍! വീഡിയോ കാണാം

ൻഡോനേഷ്യൻ ദ്വീപായ ബാലിയില്‍ വെച്ചുള്ള യാദൃശ്ചികമായ ഒരു കണ്ടുമുട്ടലിലൂടെ ആരംഭിച്ച സൗഹൃദം ഒടുവില്‍ വിവാഹനിശ്ചയത്തില്‍ എത്തിനില്‍ക്കുന്നു.

ഇന്ത്യൻ യൂട്യൂബറായ അഭിനവ് റെഡ്ഡിയും ജർമൻ സഞ്ചാരിയായ സഫീറയും തമ്മിലുള്ള അപൂർവ്വ സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇരുവർക്കും സമാനമായ താല്പര്യങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നതിനാല്‍ യാത്രയ്ക്കിടയില്‍ത്തന്നെ ഇരുവരും പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറി. സൗഹൃദം വളർന്നതോടെ സഫീറ അഭിനവിനെ ജർമനിയിലെ തന്‍റെ ഗ്രാമത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ജർമനിയിലെ പരമ്പരാഗതമായ വീടും ഗ്രാമീണ ജീവിതവും ആസ്വദിക്കുന്ന അഭിനവിന്‍റെ വീഡിയോകള്‍ക്ക് ഇപ്പോള്‍ വൻ സ്വീകാര്യതയാണ് ഇൻ്റർനെറ്റില്‍ ലഭിക്കുന്നത്. സഫീറയുടെ കുടുംബം അഭിനവിനെ വളരെ ഊഷ്മളമായി സ്വീകരിക്കുകയും തങ്ങളുടെ സംസ്കാരം പരിചയപ്പെടുത്തുകയും ചെയ്തു. സഫീറയുടെ അച്ഛൻ തടിയില്‍ നിർമിച്ച വലിയ പരമ്പരാഗത വീടും അവിടുത്തെ ജീവിതരീതികളും അഭിനവിനെ ഏറെ ആകർഷിച്ചു. ഗ്രാമത്തിലെ തടാകങ്ങളില്‍ നീന്തിയും കാടുകളില്‍ ട്രെക്കിംഗ് നടത്തിയും ഇരുവരും തങ്ങളുടെ യാത്ര…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika