പരവൂർ: ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറുകളുടെ മറവില്‍ പൊതുജനങ്ങളെ കെണിയില്‍ വീഴ്ത്തുന്ന ഓണ്‍ലൈൻ ഷോപ്പിംഗ് തട്ടിപ്പുകള്‍ക്കെതിരെ രാജ്യവ്യാപക ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ.
വ്യാജ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍, വ്യാജ പേയ്‌മെന്‍റ്് ലിങ്കുകള്‍, സ്‌ക്രീൻ ഷെയറിംഗ് ആപ്പുകള്‍ എന്നിവ വഴി വൻതോതില്‍ പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈൻ പണമിടപാടുകള്‍ നടത്തുന്നതിന് മുൻപ് ലിങ്കുകളുടെയും വില്‍പനക്കാരുടെയും വിശ്വാസ്യത ഉറപ്പാക്കണമെന്ന് സൈബർ വിംഗ് ആവശ്യപ്പെട്ടു. പ്രമുഖവും വിശ്വസ്തവുമായ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് സാദൃശ്യമുള്ള വ്യാജ വെബ്‌സൈറ്റുകള്‍ നിർമിച്ചാണ് തട്ടിപ്പുകാർ പ്രധാനമായും രംഗത്തിറങ്ങുന്നത്. സ്മാർട്ട് ഫോണുകള്‍, ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകള്‍, ബ്രാൻഡഡ് ഉത്പന്നങ്ങള്‍ എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് നല്‍കുമെന്നാണ് ഇവരുടെ വാഗ്ദാനം. ഉപഭോക്താക്കള്‍ പണം നല്‍കിക്കഴിഞ്ഞാല്‍ ഉത്പന്നങ്ങള്‍ ഡെലിവറി ചെയ്യുകയേ ഇല്ല. ചില…
