Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഒരു മുഖ്യമന്ത്രിയെയും വഴിയില്‍ തടയാൻ പാടില്ല: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞുനിർത്തി അധിക്ഷേപിക്കുന്നത് സംസ്കാരത്തിനു യോജിച്ചതല്ലെന്ന് മന്ത്രി കെ.

മുരളീധരൻ. മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇത്തരത്തില്‍ തടയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവാദമുള്ള ആളുകളുടെ പരിപാടികളില്‍ പങ്കെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി തടയപ്പെട്ട സാഹചര്യത്തില്‍ പാർട്ടിക്ക് സ്വാഭാവികമായും നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎം-സിപിഐ തർക്കത്തിലും മന്ത്രി പ്രതികരിച്ചു. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം അവർ തന്നെ തീർക്കട്ടെയെന്നും ആഭ്യന്തര തർക്കത്തില്‍ തങ്ങള്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika