Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പള്ളുരുത്തി കൊലപാതകം; ജെൻ‌സന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അയ്യംവേലി പറമ്പില്‍ കണ്ണൻ ആണ് മരിച്ചത്.

സംഭവത്തില്‍ ജെൻസൻ എന്നയാളാണ് അറസ്റ്റിലായത്. തേവര പോലീസാണ് ജെൻസനെ പിടികൂടിയത്. പള്ളുരുത്തി വെളിയില്‍ രാത്രി 10 ഓടെയായിരുന്നു സംഭവം. ജെൻസന്‍റെ സുഹൃത്തിന്‍റെ മകളുമായി കണ്ണൻ അടുപ്പത്തിലായതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.

മുൻപും ജെൻസനും കണ്ണനും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ അർധരാത്രി ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടെ കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നു. പെണ്‍സുഹൃത്തിന്‍റെ അച്ഛനും മറ്റൊരാളും കൊല നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു.

ഇരുവരെയും കേസില്‍ പ്രതി ചേർത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ 10 ഓടെ പോസ്റ്റ്മോർട്ടം നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika