Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പണയസ്വര്‍ണം എടുക്കാമെന്ന് വിശ്വസിപ്പിച്ച്‌ 4.17 ലക്ഷം തട്ടിയെടുത്ത കേസ്: രണ്ടാം പ്രതി അറസ്റ്റില്‍

മണിമല: സ്വർണം പണയത്തില്‍നിന്ന് തിരിച്ചെടുത്ത് മറിച്ചു വില്‍ക്കാമെന്ന് വിശ്വസിപ്പിച്ച്‌ 4.17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടാം പ്രതി കറിക്കാട്ടൂർ കുന്നേല്‍ വിനീത് കെ.എസ്. എന്ന കുഞ്ഞയിയെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറഞ്ഞതിങ്ങനെ: കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 12 മണിയോടെ, കാഞ്ഞിരപ്പള്ളി എഎം ഗോള്‍ഡില്‍ ജോലി ചെയ്യുന്ന പരാതിക്കാരനെ പ്രതികള്‍ സ്വർണം പണയം വച്ച മണിമലയിലെ അക്ഷയ ഫിനാൻസിലേക്ക് വിളിച്ചുവരുത്തി. പണയ സ്വർണം തിരിച്ചെടുക്കുന്നതിന് പണം നല്‍കിയാല്‍ അത് മറിച്ച്‌ വില്‍ക്കാമെന്ന് പറഞ്ഞ് ഒന്നാം പ്രതി പരാതിക്കാരനില്‍ നിന്ന് 4,17,000 പണമായി കൈപ്പറ്റി. തുടർന്ന് 40 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തിന്‍റെ മാല നല്‍കി പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു. എസ്.ഐ. ശശി, എഎസ്‌ഐ സാജു, ജോഷി, എസ്‌സിപിഒമാരായ സെല്‍വരാജ്, പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika