തലശേരി: പാനൂർ കൈവേലിക്കലില്‍ കാട്ടുപോത്തുകള്‍ ഇറങ്ങി. ഇന്ന് രാവിലെ ഏഴോടെയാണ് കൈവേലിക്കലിലെ ഒരു വീട്ടുപറമ്പില്‍ രണ്ട് കാട്ടുപോത്തുകളെ കണ്ടത്.
പരിഭ്രാന്തരായ വീട്ടുകാർ വിവരം നാട്ടുകാരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിടുണ്ട്. പറമ്പുകളിലൂടെയും ജനവാസ മേഖലകളിലൂടെയും സഞ്ചരിക്കുന്ന കാട്ടുപോത്തുകള്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. നരിക്കോട്ട് മലയില്‍ നിന്നോ കണ്ണവം വനത്തില്‍ നിന്നോ ആകാം കാട്ടുപോത്തുകള്‍ നാട്ടിലിറങ്ങിയതെന്ന് കരുതുന്നു. അധികൃതർ ജാഗ്രത പുലർത്തിവരികയാണ്. വാഹനങ്ങളില്‍ അധികൃതർ മുന്നറിയിപ്പ് അനൗണ്‍സ്മെന്‍റും നടത്തിവരുന്നുണ്ട്.
