ആലക്കോട്: അധ്യാപനവും കൃഷിയും ഒന്നിച്ചു കൊണ്ടുപോയി വിസ്മയം തീർക്കുകയാണ് കോളജ് രയോറോം സ്വദേശിയായ കോളജ് അധ്യാപകൻ ബിനീഷ് ജോണ്‍ താരാമംഗലം.
പപ്പായ കൃഷിയിലാണ് ബിനീഷ് ജോണ്‍ വിജയഗാഥ രചിച്ച് മുന്നേറുന്നത്. മലയോര ഹൈവേയോട് ചേർന്ന തന്‍റെ വീട്ടിലെ അരയേക്കർ സ്ഥലത്താണ് കൃഷി. വീട് നിർമാണത്തിനായി റബർ മരങ്ങള്‍ മുറിച്ചു മാറ്റിയ ഭാഗമാണ് തോട്ടമായി രൂപപ്പെടുത്തിയത്. തളിപ്പറമ്പ് കരിമ്പം ഫാമില്‍ നിന്നും മറ്റുമായി വാങ്ങിയ റെഡ്‌ലേഡി തായ്‌വാൻ ഇനത്തിലുള്ള 350 തോളം പപ്പായ തൈകളാണ് നട്ടത്.
ഒന്നര വർഷം പിന്നിടുന്പോഴേക്കും മികച്ച വിളവാണ് നല്‍കിയത്. ഇവയുടെ വില്പനയിലൂടെ ലക്ഷങ്ങളുടെ വരുമാന നേട്ടമാണ് ലഭിച്ചതെന്നു ബിനീഷ് ജോണ്‍ പറഞ്ഞു. ഓരോ ചെടിയിലും നിലത്തുനിന്ന് ഒരടി ഉയരത്തിലായാണ് കായകളുണ്ടായതെന്നതിനാല്‍ വിളവെടുപ്പും എളുപ്പമായിരുന്നു. ഇതിനായുള്ള പ്രത്യേക രീതിയിലുള്ള കൃഷി രീതിയാണ് അവലംബിച്ചതെന്ന് ബിനീഷ് ജോണ്‍ പറഞ്ഞു. തൈ നടല്‍ മുതല്‍ വള പ്രയോഗം,…
