ചെങ്ങന്നൂർ: ഐടി കമ്പനി പ്രതിനിധികളെന്ന വ്യാജേന ഓണ്‍ലൈൻ ടാസ്കുകള്‍ നല്‍കി വെണ്‍മണി സ്വദേശിനിയായ യുവതിയില്‍നിന്ന് പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നംഗ സംഘത്തെ വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പാണിയങ്കര മണ്ണാത്തിക്കല്‍പറമ്പില്‍ കബീറിന്‍റെ മകൻ തെജ്ബത്ത് (33), വളയനാട് മിർഫാ മൻസിലില്‍ അലിക്കോയയുടെ മകൻ മുഹമ്മദ് ഹനീഫ (23), ഒളവണ്ണ എം.ജി.
നഗറില്‍ ഷിഫാസില്‍ സിദ്ദിഖിന്‍റെ മകൻ മുഹമ്മദ് ഫാദില്‍ (22) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാമില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധികളെന്ന വ്യാജേന പ്രതികള്‍ നല്‍കിയ പരസ്യം കണ്ടാണ് യുവതി ഇവരുമായി ബന്ധപ്പെടുന്നത്.പരസ്യത്തിലെ വാട്സ്‌ആപ്പ് നമ്പറിലേക്ക് സന്ദേശമയച്ച യുവതിയെ പ്രതികള്‍ പിന്നീട് ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർക്കുകയായിരുന്നു. തുടക്കത്തില്‍ ചില ഓണ്‍ലൈൻ ടാസ്കുകള്‍ നല്‍കി വിശ്വാസം നേടിയെടുത്തു. തുടർന്ന് ക്യൂആർ കോഡുകള്‍, ഫോണ്‍പേ, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ വഴി പലതവണയായി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിലാണ്…
