Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പുത്തന്‍ ഉടുപ്പുകളും സ്‌കൂള്‍ ബാഗുകളുമായി കുരുന്നുകള്‍ എത്തി; അറിവുകള്‍ തേടിപ്പിടിക്കണം, സമൂഹത്തിന് മാതൃകയായി കുട്ടികള്‍ വളരണമെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: അക്ഷരമുറ്റത്തേക്ക് പുത്തന്‍ ഉടുപ്പുകളും സ്‌കുള്‍ ബാഗുകളുമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുരുന്നുകള്‍ എത്തി.

ഒന്നാംക്ലാസുകളിലേക്ക് പ്രവേശനത്തിനെത്തിയ കുരുന്നുകളെ സ്‌കൂള്‍ അധികൃതര്‍ മധുരം നല്‍കിയും പൂവുകളും കിരിടവും നല്‍കിയും വരവേറ്റു.രണ്ടു മാസത്തെ മധ്യവേനലവധിക്കുശേഷമാണ് ഇന്ന് സംസ്ഥാനത്തെ സ്‌കുളുകള്‍ തുറന്നത്. 42 ലക്ഷം കുട്ടികളാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെത്തിയത്. ഇതില്‍ മൂന്ന് ലക്ഷം കുട്ടികള്‍ നവാഗതരാണ്. വീട്ടില്‍ നിന്ന് ആദ്യമായി സ്‌കൂളുകളിലെത്തിയ കരുന്നുകള്‍ക്ക് ആദ്യം വിഷമം ഉണ്ടായെങ്കിലും അധ്യാപികമാരുടെ സ്‌നേഹ പരിചരണത്തില്‍ അവരുടെ സങ്കടം അലിഞ്ഞില്ലാതായി.

ലഹരിക്കെതിരെ ശക്തമായ നിലപാട്: മുഖ്യമന്ത്രിതിരുവനന്തപുരം: അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും തമ്മില്‍ നല്ല സൗഹൃദം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയാനും അവര്‍ക്ക് കുടുതല്‍ പ്രോത്സാഹനം നല്‍കാനും ഈ സൗഹൃദം വഴിതെളിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ പുരോഗതിയില്‍ അമ്മമാര്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂള്‍ പഠനകാലത്തെ ഓര്‍മകള്‍ പങ്കിട്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika