Dailyhunt

'സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം, എല്ലായിടത്തും യുഡിഎഫ് തരംഗമാണ്, ചവറയും തിരിച്ചുപിടിക്കും': ഷിബു ബേബി ജോണ്‍

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍‌ യുഡിഎഫ് വൻ വിജയം നേടുമെന്ന് ചവറയിലെ ആർഎസ്പി സ്ഥാനാർഥി ഷിബു ബേബി ജോണ്‍. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് തരംഗമാണ്. ചവറയില്‍ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. നല്ല ഭൂരിപക്ഷത്തില്‍ ചവറ തിരിച്ചുപിടിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാള്‍ മാത്രമാണുളളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika