കോട്ടയം: രാഷ്‌ട്രത്തിനും സമൂഹത്തിനും കഴിഞ്ഞ 140 വർഷമായി ദീപിക നല്‍കുന്ന സേവനം നിസ്തുലമാണെന്ന് ഉപരാഷ്‌ട്രപതി ഡോ.
സി.പി. രാധാകൃഷ്ണൻ. ദീപകയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങള്‍ കോട്ടയം മാമ്മൻ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ടപതി. സത്യത്തിന്‍റെയും ധർമത്തിന്‍റെയും പാതയിലൂടെയുള്ള പത്ര പ്രവർത്തനമാണ് ദീപികയുടെ പ്രത്യേകതയെന്ന് ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
സാമുദായിക സൗഹാർദത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ദീപിക തുടക്കം മുതല്‍ സംഭാവന നല്‍കി. മാതൃകാപരമായ പത്രപ്രവർത്തനം ഇനിയുമേറെ നൂറ്റാണ്ടുകള്‍ തുടരാൻ ദീപികയ്ക്കു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ദീപികയുടെ മാധ്യമപ്രവർത്തനം സമൂഹത്തിനു ചാലക ശക്തിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ദീപിക ഉയത്തുന്ന സാമൂഹ്യവിഷയങ്ങള്‍ പ്രത്യേകിച്ച് കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിച്ചവർക്കുള്ള ദീപിക എക്സലൻസ്…
