Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സന്തോഷ ദിനം തല്ലിക്കെടുത്തി സ്വകാര്യ ബസിന്‍റെ അമിതവേഗത; ജന്മദിന സമ്മാനം വാങ്ങാൻ പോയ പിതാവും മകനും വാഹനാപകടത്തില്‍ മരിച്ചു

ട്ടന്നൂർ ; ചാവശേരി കൂരൻമുക്കില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ അച്ഛനും മകനും മരിച്ചു. കോളാരിയിലെ ഇല്ലത്ത് വളപ്പില്‍ വീട്ടില്‍ പി.

വിനോദ് (48), മകൻ ഇ.വി. വൈഷ്ണവ് (25) എന്നിവരാണു മരിച്ചത്. വൈഷ്ണവിന്‍റെ ജന്മദിനമായ ഇന്നലെ അച്ഛനൊപ്പം ഇരിട്ടിയില്‍ സാധനം വാങ്ങാൻ പോകുന്നതിനിടെയാണ് ഇരുവരുടെയും ജീവൻ നഷ്ടമായ അപകടമുണ്ടായത്. ഇന്നലെ രാവിലെ 10.15ഓടെ കൂരൻമുക്ക് സ്റ്റോപ്പിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇരുപത്തിയൊന്നാം മൈലില്‍നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വിനോദും മകനും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇതിനൊപ്പം ഫിറോസ് എന്നയാള്‍ സഞ്ചരിച്ച മറ്റൊരു ഇരുചക്ര വാഹനത്തിലും ബസ് ഇടിച്ചു. പരിക്കേറ്റ ഫിറോസിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന വിനോദിനെയും വൈഷ്ണവിനെയും നാട്ടുകാരും മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും ചേർന്നു ഏറെ നേരത്തേ…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika