Dailyhunt

സര്‍വത്ര ചൂട്. പകല്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പതിച്ചത് അഞ്ചു ജില്ലകളിലാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാർ, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത്. അള്‍ട്രാവയലറ്റ് സൂചികയില്‍ ഒമ്ബത് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി (എട്ട്), പാലക്കാട് ജില്ലയിലെ തൃത്താല (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണുള്ളത്. കൂടാതെ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കണ്ണൂർ ജില്ലയിലെ…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika